ചങ്ങനാശേരി പാറേൽ പള്ളിയിലേക്ക് കുരിശിന്റെ വഴി നാളെ
1539271
Thursday, April 3, 2025 7:05 AM IST
ചങ്ങനാശേരി: അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സംയുക്ത കുരിശിന്റെ വഴി നാളെ. ചങ്ങനാശേരി, തുരുത്തി, കുറുമ്പനാടം, തൃക്കൊടിത്താനം ഫൊറോനകളിലെ പള്ളികളിൽനിന്നു വിശ്വാസികൾ ഒത്തുചേരുന്ന ഈ കുരിശിന്റെ വഴിക്ക് ആർച്ച്ബി ഷപ് മാർ തോമസ് തറയിൽ നേതൃത്വം നൽകും.
വിവിധ ഇടവകകളിൽനിന്നുള്ള കുരിശിന്റെ വഴി 6.30ന് റെയിൽവേ ബൈപാസ് ജംഗ്ഷനിൽ എത്തിച്ചേരും. 6.30ന് റെയിൽവേ ബൈപാസ് ജംഗ്ഷനിൽനിന്ന് ചങ്ങനാശേരി, തുരുത്തി ഫൊറോനകളുടെ സംയുക്ത കുരിശിന്റെ വഴി ആരംഭിക്കുമ്പോൾ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത നേതൃത്വം നൽകും.
വികാരി ജനറാൾമാരായ മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്കറിയ കന്യാകോണിൽ, മോൺ. സോണി തെക്കേക്കര, ചാൻസിലർ ഫാ. ജോർജ് പുതുമനമൂഴിയിൽ, പ്രോക്യുറേറ്റർ ഫാ. ആന്റണി മാളേയ്ക്കൽ,അതിരൂപതയിലെ വിവിധ ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാർ എന്നിവരും ഈ കുരിശിന്റെ വഴിയിൽ പങ്കുചേരും.
വൈകുന്നേരം ഏഴിന് പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിലെത്തുന്ന സംയുക്ത കുരിശിന്റെ വഴി മാർ തോമസ് തറയിൽ മെത്രാപ്പോലീത്തയുടെ സമാപന സന്ദേശത്തോടും ആശീർവാദത്തോടുകൂടി സമാപിക്കും.