നടപ്പാത തടസപ്പെടുത്തിയതായി പരാതി
1539029
Wednesday, April 2, 2025 11:48 PM IST
വാഴൂർ: ദേശീയപാത 183ൽ മേഖലയിലെ അപകടവളവുകളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചപ്പോൾ നടപ്പാത തടസപ്പെടുത്തിയതായി പരാതി.
ഇളംപള്ളി കവലയിൽ പള്ളിക്കത്തോട് റോഡിൽനിന്ന് പതിനേഴാംമൈലിനും കൊടുങ്ങൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എത്താൻ ദൂരക്കുറവുള്ളതും പതിറ്റാണ്ടുകളായി മേഖലയിലെ ജനങ്ങൾ ഉപയോഗിക്കുന്നതുമായ നടപ്പാതയാണ് തടസപ്പെടുത്തി ക്രാഷ് ബാരിയർ സ്ഥാപിച്ചത്. നടപ്പാതയിലെ യാത്രാതടസം ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.