കേന്ദ്ര പെൻഷൻ പരിഷ്കരണത്തിൽ പെൻഷൻകാരെ ഉൾപ്പെടുത്തണം
1539339
Friday, April 4, 2025 12:03 AM IST
കോട്ടയം: കേന്ദ്രസർക്കാരിന്റെ ശമ്പളപരിഷ്കരണത്തിൽനിന്ന് പെൻഷൻകാരെ ഒഴിവാക്കാനുള്ള നിയമം അംഗീകരിച്ചതിൽ പ്രതിഷേധിച്ച് പ്രകടനവും ധർണയും നടത്തി. ബിഎസ്എൻഎൽ ജില്ലാ ജനറൽ മാനേജരുടെ ഓഫീസ് പടിക്കൽ ഡിഒടി ആൻഡ് ബിഎസ്എൻഎൽ പെൻഷൻ അസോസിയേഷനും എഐബിഎസ്എൻഎൽ പിഡബ്ല്യുഎയും ചേർന്നാണ് പ്രതിഷേധം നടത്തിയത്.
പെൻഷൻ അസോസിയേഷൻ ജില്ലാപ്രസിഡന്റ് വി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. എൽപിഡബ്ല്യുഎ ജില്ലാപ്രസിഡന്റ് എം.സി. ചാക്കോ, ആർ.ജി. പണിക്കർ, പി.ബി. മോഹനൻ, പി.എൻ. നാരായണൻ, പി.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.