എസ്ബി, അസംപ്ഷന്‍ കോളജ് അലുമ്നി: നോര്‍ത്ത് അമേരിക്കയില്‍ ഏകോപനത്തിനു തുടക്കം
1538972
Wednesday, April 2, 2025 7:08 AM IST
ചങ്ങനാശേരി: എസ്ബി അസംപ്ഷന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ വടക്കേ അമേരിക്കയിലുള്ള എല്ലാ ചാപ്റ്ററുകളും ദേശീയതലത്തില്‍ ഏകോപിപ്പിക്കാന്‍ പൂര്‍വ വിദ്യാര്‍ഥി സമ്മേളനത്തില്‍ തീരുമാനമായി. അമേരിക്കയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അലുമ്നി കൂട്ടായ്മകളിലെ ഭാരവാഹികളും പൂര്‍വവിദ്യാര്‍ഥികളും പങ്കെടുത്ത സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശേരി അതിരൂപതയുടെ കലാലയങ്ങളുടെ പാരമ്പര്യവും സംശുദ്ധിയും ഉയത്തിപിടിക്കാന്‍ മാര്‍ തറയില്‍ ആഹ്വാനം ചെയ്തു.
അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് എസ്ബി-അസംപ്ഷന്‍ കോളജുകള്‍ നടത്തിവരുന്ന പാഠ്യ-പാഠ്യേതര പദ്ധതികള്‍ വിപുലമാക്കാനും തീരുമാനമായി. എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ റെജി പ്ലാത്തോട്ടം, നിയുക്ത പ്രിന്‍സിപ്പല്‍ ഫാ. ടെഡി തോമസ്, മാനേജര്‍ ഫാ. ആന്റണി ഏത്തക്കാട്ട്,
പ്രഫ. സിബി ജോസഫ്, ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പില്‍ ടോം പെരുമ്പായില്‍, പ്രഫ. ജയിംസ് ഓലിക്കര, കാര്‍മല്‍ തോമസ്, ജെയിന് ജേക്കബ്, ഷിബു അഗസ്റ്റിന്, ജെയ്നമ്മ സഖറിയ, ബോബന് കളത്തില്‍, ബിജി കൊല്ലാപുരം, തോമസ് ഡിക്രൂസ്, ജോളി കുഞ്ചറിയ തുടങ്ങി യവർ പ്രസംഗിച്ചു. ചെറിയാന് മാടപ്പാട്, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍, ജോര്‍ജ് ഇല്ലിക്കല്‍, ജോസഫ് കാളാശേരി, ജോസ്കുട്ടി പാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.