ജുഡീഷറി കണ്ണുതുറക്കുമോ? സമരം ശക്തമാക്കി അഭിഭാഷകരും ക്ലർക്കുമാരും; ചങ്ങനാശേരി കോടതി നടപടികള്‍ തടസപ്പെടുന്നു
1539283
Thursday, April 3, 2025 7:14 AM IST
ചങ്ങനാശേരി: കറുകച്ചാല്‍ പോലീസ് സ്റ്റേഷന് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍നിന്നു മാറ്റിയ ജുഡീഷറിയുടെ അശാസ്ത്രിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകരും അഭിഭാഷക ക്ലര്‍ക്കുമാരും നടത്തുന്ന സമരം പത്താംദിനം പിന്നിട്ടു.
അഭിഭാഷകരും ക്ലര്‍ക്കുമാരും കോടതി നടപടികളില്‍ നിന്നും വിട്ടുനിന്നു. കോടതി നടപടികള്‍ തടസപ്പെട്ടു.
നാലിന് ജോബ് മൈക്കിള്‍ എംഎല്‍എ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായാണ് അഭിഭാഷകരും അഭിഭാഷക ക്ലര്‍ക്കുമാരും കോടതി നടപടികളില്‍നിന്നു വിട്ടുനിന്ന് സമരം ചെയ്യുന്നത്.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.കെ. മാധവന്‍പിള്ളയുടെ അധ്യക്ഷതയില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു ഉദ്ഘാടനം ചെയ്തു. കേരള ബാര്‍ കൗണ്‍സില്‍ അംഗം അജിതന് നമ്പൂതിരി, കെ.സി. ജോസഫ്, ടി.പി. അജികുമാര്‍, പി.ആര്. അനില്‍കുമാര്‍, രവി സോമന്, പി.ജെ. ആന്റണി, കെ. ദേവകുമാര്‍, പി.എ. സുജാത എന്നിവര്‍ പ്രസംഗിച്ചു.