അരുവിത്തുറ കോളജിൽ സ്വയംതൊഴിൽ പരിശീലന കളരി
1538976
Wednesday, April 2, 2025 2:50 PM IST
അരുവിത്തുറ: സെന്റ് ജോർജസ് കോളജിന്റെയും ഗവൺമെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്മെന്റിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സ്വയംതൊഴിൽ പരിശീലന ക്യാമ്പ് ആരംഭിച്ചു.
സെന്റ് ജോർജസ് കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. എസ്ബിഐ ആർഎസ്ഇടിഐ ഡയറക്ടർ മിനി സൂസൻ വർഗീസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
കൊമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ വി.കെ. സുരേഷ്, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, നാക്ക് കോഓർഡിനേറ്റർ ഡോ. മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.
14 ദിവസം നീണ്ടുനിൽക്കുന്ന കളരിയിൽ പേപ്പർ കാരിബാഗികളുടെ നിർമാണമാണ് പരിശീലിപ്പിക്കുന്നത്.