ലഹരി വിമുക്ത പ്രതിരോധ സദസ് നടത്തി
1538973
Wednesday, April 2, 2025 7:10 AM IST
ചങ്ങനാശേരി: ഫാത്തിമാപുരം ഫാത്തിമമാതാ ഇടവക കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാസലഹരി വിമുക്ത പ്രതിരോധ സദസ് സംഘടിപ്പിച്ചു. വികാരി ഫാ. തോമസ് പാറത്തറ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഈപ്പന് ആന്റണി അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍, ജോസ് കടന്തോട്, സിസി അമ്പാട്ട്, സിജോ തൊട്ടിക്കല്‍, ലാലു പാലത്തിങ്കല്‍, ബിജി വില്ലൂന്നില്, ജസമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.