നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം നടത്തി
1539279
Thursday, April 3, 2025 7:05 AM IST
കടുത്തുരുത്തി: തത്തപ്പള്ളി വേണുഗോപാല-അന്തിമഹാകാള ക്ഷേത്രത്തിൽ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് എം.കെ. ബാബു അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് പ്രകാശന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സൺ കൊട്ടുകാപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, പഞ്ചായത്തംഗം ശാന്തമ്മ രമേശന്, മൈനര്‍ കെ.സി. മനോജ്, സാം പോള്‍ ഏബ്രഹാം, റെനി മാത്യു, സി.എന്‍. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.