കോണത്താറ്റ് പാലം പൂർത്തിയാക്കുംവരെ സമരം: ചാണ്ടി ഉമ്മൻ
1539264
Thursday, April 3, 2025 6:56 AM IST
കുമരകം: കോണത്താറ്റ് പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുംവരെ തുടർസമരങ്ങൾ നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഐഎൻടിയുസി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇല്ലിക്കൽ കവലയിൽ നിന്നും കുമരകം കോണത്താറ്റു പാലത്തിലേ ക്ക് നടത്തിയ ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫിന്റെ നേതൃത്വത്തിൽ ഇല്ലിക്കൽ കവലയിൽനിന്ന് ആരംഭിച്ച ലോംഗ് മാർച്ച് ജാഥാ ക്യാപ്റ്റന് പതാക കൈമാറി ചാണ്ടി ഉമ്മൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
ഫിലിപ് ജോസഫിന്റെ അധ്യക്ഷതയിൽ കുമരകത്ത് നടന്ന സമാപന സമ്മേളനം കെപിസിസി രാഷ്്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഡിസിസി ഭാരവാഹികളായ ജി. ഗോപകുമാർ, ആനന്ദ് പഞ്ഞിക്കാരൻ , പി.വി. പ്രസാദ്, സണ്ണി കാഞ്ഞിരം, നന്തിയോട് ബഷീർ, അനിയൻ മാത്യു, ജിജി പോത്തൻ, എം.വി. മനോജ്, അച്ചൻ ുഞ്ഞ് ചേക്കോന്തയിൽ, എ. വി. തോമസ് ജില്ലാ ഭാരവാഹികളായ റൂബി ചാക്കോ , സക്കീർ ചങ്ങമ്പള്ളി , ബിജു കൂമ്പിക്കൽ, ബിന്റെ ജോസഫ് , ബിജു വലിയമല, സി. ജെ. സാബു, ചാണ്ടി മണലേൽ, ആർപ്പൂക്കര തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.