കെഎസ്ടിഎ കാഞ്ഞിരപ്പള്ളി ഉപജില്ലാ യാത്രയയപ്പ് സമ്മേളനം
1539033
Wednesday, April 2, 2025 11:48 PM IST
പൊൻകുന്നം: കെഎസ്ടിഎ കാഞ്ഞിരപ്പള്ളി ഉപജില്ലാ യാത്രയയപ്പ് സമ്മേളനം പൊൻകുന്നം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടത്തി. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി റീമ വി. കുരുവിള ഉദ്ഘാടനം ചെയ്തു. ഈ വർഷം സർവീസിൽനിന്ന് വിരമിക്കുന്ന 31 അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഉപജില്ലാ പ്രസിഡന്റ് എം.ആർ. പ്രവീൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടിനോ വർഗീസ്, ജില്ലാ പ്രസിഡന്റ് പി.എ. ജാസ്മിൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. പ്രവീൺ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ. രാഹുൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ.കെ. സുരേഷ് കുമാർ, എസ്. അഞ്ജു, സബ്ജില്ലാ ട്രഷറർ ടി.ആർ. രാജമ്മ തുടങ്ങിയവർ പ്രസംഗിച്ചു.