നല്ലിടയന് പള്ളിയില്‍ നാല്പതുമണി ആരാധന
1539268
Thursday, April 3, 2025 6:56 AM IST
കോട്ടയം: നല്ലിടയന് പള്ളിയില്‍ നാളെ മുതല്‍ ആറു വരെ നാല്പതുമണി ആരാധന നടത്തും. നാളെ രാവിലെ 6.30നു സമൂഹബലി തുടര്‍ന്നു നാല്പതു മണി ആരാധന ആരംഭിക്കും. ഫാ. ജേക്കബ് പാക്സി ആലുങ്കല്‍ ഒസിഡി വചനപ്രഘോഷണം നടത്തും. വൈകുന്നേരം 5.30നു മഞ്ഞുമ്മേല്‍ ധ്യാന കേന്ദ്രം ഡയറക്്ടര്‍ ഫാ. അഗസ്റ്റിന് പുതിയകുളങ്ങര പൊതു ആരാധനയ്ക്കും ദിവ്യകാരുണ്യാശീര്‍വാദത്തിനും നേതൃത്വം നല്‍കും.
അഞ്ചിനു രാവിലെ 6.30നു ഫാ. ജയ്സണ്‍ ചൂതംപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി, തുടര്‍ന്ന് ആരാധന. വൈകുന്നേരം 5.30നു പൊതുആരാധനയ്ക്കും ദിവ്യകാരുണ്യശീര്വാദത്തിനും ഫാ. ജോസ് ആന്റണി നേതൃത്വം നല്‍കും.
ആറിനു രാവിലെ 5.45നും ഏഴിനും വിശുദ്ധ കുര്‍ബാന, എട്ടിനു സമൂഹബലി, ദിവ്യകാരുണ്യ പ്രതിഷ്ഠ ഫാ. അഗസ്റ്റിന് മുള്ളൂര്‍. വൈകുന്നേരം അഞ്ചിനു പൊതു ആരാധന ഫാ. ക്ലിന്റ് വിന്‍സെന്റ് നേതൃത്വം നല്‍കും. തുടര്‍ന്നു ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യശീര്വാദത്തിനുശേഷം നാല്പതുമണി ആരാധന സമാപിക്കും.
വിവിധ രൂപതകളിലെ കോണ്‍വന്റുകള്‍, ഇടവകയിലെ 18 കുടുംബ കൂട്ടായ്മകള്‍, ഭക്തസംഘടനകള്‍, മതബോധന അധ്യാപകര്‍ എന്നിവര്‍ ആരാധനയ്ക്കു നേതൃത്വം നല്‍കും.