കോ​​ട്ട​​യം: വേ​​ന​​ല്‍​ക്കാ​​ല​​ത്ത് വി​​പ​​ണി​​യി​​ല്‍ താ​​ര​​മാ​​യി ക​​ട​​ച്ച​​ക്ക. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ജി​​ല്ല​​യി​​ലെ വി​​വി​​ധ മാ​​ര്‍​ക്ക​​റ്റു​​ക​​ളി​​ല്‍ ശീ​​മ​​ച്ച​​ക്ക എ​​ന്നു ചി​​ല​​യി​​ട​​ത്തു വി​​ളി​​ക്കു​​ന്ന ക​​ട​​ച്ച​​ക്ക​​യ്ക്ക് 135 രൂ​​പ വ​​രെ വി​​ല​​യെ​​ത്തി. കീ​​ട​​നാ​​ശി​​നി​​ക​​ളും കാ​​ര്യ​​മാ​​യ രാ​​സ​​വ​​ള​​വും മ​​റ്റും പ്ര​​യോ​​ഗി​​ക്കാ​​തെ ഉ​​ണ്ടാ​​കു​​ന്ന വി​​ള എ​​ന്ന​​തി​​നാ​​ല്‍ ക​​ട​​ച്ച​​ക്ക​​യ്ക്ക് ന​​ല്ല ഡി​​മാ​​ൻ​​ഡാ​​ണ്.

ക​​ഴി​​ഞ്ഞ വ​​ര്‍​ഷം 100 രൂ​​പ​​യാ​​യി​​രു​​ന്നു വി​​ല. ഇ​​ത്ത​​വ​​ണ 35 രൂ​​പ അ​​ധി​​ക​​മാ​​യി ല​​ഭി​​ച്ചു. ന​​ല്ല ഒ​​രു ക​​ട​​പ്ലാ​​വി​​ല്‍ നി​​ന്നു നൂ​​റു കി​​ലോ​​വ​​രെ വി​​ള​​വ് ല​​ഭി​​ക്കും. വേ​​ന​​ല്‍ മ​​ഴ പെ​​യ്ത​​തോ​​ടെ പ​​ല​​യി​​ട​​ത്തും ക​​ട​​ച്ച​​ക്ക​​ക​​ള്‍ കൊ​​ഴി​​ഞ്ഞു പോ​​കു​​ന്നു​​ണ്ട്. ക​​ട​​ച്ച​​ക്ക ഉ​​പ​​യോ​​ഗി​​ച്ച് വ​​റു​​ത്ത​​ര​​ച്ച ക​​റി, തോ​​ര​​ന്‍, മെ​​ഴു​​ക്കു​​വ​​ര​​ട്ടി, അ​​ച്ചാ​​ര്‍ തു​​ട​​ങ്ങി നി​​ര​​വ​​ധി രു​​ചി​​ക​​ര​​മാ​​യ ക​​റി​​ക​​ള്‍ ത​​യാ​​റാ​​ക്കാം. ക​​ട​​ച്ച​​ക്ക​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട് നി​​ര​​വ​​ധി പേ​​രാ​​ണ് ക​​ട​​ക​​ളി​​ലെ​​ത്തു​​ന്ന​​ത്. ഇ​​പ്പോ​​ള്‍ ക​​ട​​പ്ലാ​​വു​​ക​​ള്‍ ന​​ന്നേ കു​​റ​​വാ​​ണ്.

നി​​ര​​വ​​ധി​​യാ​​ളു​​ക​​ള്‍ വാ​​ണി​​ജ്യാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ക​​ട​​പ്ലാ​​വ് കൃ​​ഷി ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ക​​ട​​പ്ലാ​​വ് കൃ​​ഷി​​യി​​ലേ​​ക്ക് ക​​ര്‍​ഷ​​ക​​രെ ആ​​ക​​ര്‍​ഷി​​ക്കാ​​ന്‍ കൃ​​ഷി​​വ​​കു​​പ്പും പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ആ​​വ​​ശ്യ​​മാ​​യ പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എ​​ബി ഐ​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.