പനമറ്റം ക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം
1539032
Wednesday, April 2, 2025 11:48 PM IST
പനമറ്റം: ഭഗവതീ ക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം നാളെമുതൽ പത്തുവരെ നടക്കും. നാളെ രാവിലെ 9.30ന് കലശാഭിഷേകം, വൈകുന്നേരം ആറിന് അക്ഷരശ്ലോകസദസ്, രാത്രി ഏഴിന് വീരനാട്യം, എട്ടിന് സംഗീതസദസ്, 9.30ന് പടയണി. അഞ്ചിനു വൈകുന്നേരം ആറിന് കൈകൊട്ടിക്കളി, രാത്രി ഏഴിന് നൃത്തം, എട്ടിന് സംഗീതസദസ്. ആറിനു വൈകുന്നേരം ആറിന് തിരുവാതിരകളി, ഏഴിന് കൈകൊട്ടിക്കളി, എട്ടിന് നൃത്തം. ഏഴിനു വൈകുന്നേരം 6.45ന് തിരുവാതിരകളി, രാത്രി 7.30ന് സംഗീതജ്ഞൻ പനമറ്റം മധുസൂദനനെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും ആദരിക്കും. എട്ടിന് സംഗീതസദസ്.
എട്ടിനു രാവിലെ 9.30ന് ദേവസ്വവും തെള്ളകം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും ചേർന്ന് സ്റ്റേജ് ഓഡിറ്റോറിയത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തും. ഡോ. ജയകൃഷ്ണൻ മുടവനാട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് 11.30ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. സഞ്ജീവ്കുമാർ, സിവിൽ എക്സൈസ് ഓഫീസർ ബെന്നി സെബാസ്റ്റ്യൻ എന്നിവർ നയിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണക ്ലാസ് നടത്തും. തുടർന്ന് സമൂഹസദ്യ. രാത്രി ഏഴിന് പിന്നൽതിരുവാതിര, 8.30ന് കഥകളി. ഒന്പതിനു വൈകുന്നേരം ആറിന് കൈകൊട്ടിക്കളി, 6.30ന് അഷ്ടപദിയും കഥകളിസംഗീതവും, രാത്രി ഏഴിന് തിരുവാതിരകളി, എട്ടിന് നൃത്തം. 10നു രാവിലെ 4.30ന് എണ്ണക്കുടം അഭിഷേകം, 8.30ന് ശ്രീബലി, 12ന് കുംഭകുടനൃത്തം, വൈകുന്നേരം 4.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് നൃത്തപരിപാടി, 11ന് എഴുന്നള്ളത്ത്, 12ന് പൂരം ഇടി.