എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി
1539031
Wednesday, April 2, 2025 11:48 PM IST
പൊൻകുന്നം: എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. എം.എ. ഷാജി അധ്യക്ഷത വഹിച്ചു.
എൽഡിഎഫ് കൺവീനർ എ.എം. മാത്യു ആനിത്തോട്ടം, അഡ്വ. ഗിരീഷ് എസ്. നായർ, വി.ജി. ലാൽ, രാജൻ ചെറുകാപ്പള്ളി, അജി കാരുവാക്കൽ, കെ. സേതുനാഥ്, ജോർജുകുട്ടി ഞള്ളാനി, ബെന്നി മാത്യു, കെ.എച്ച്. റസാഖ്, കെ.ജെ. വർഗീസ്, ഷമീർ ഷാ, ജിക് കെ. തോമസ്, ഷാജി പാമ്പൂരി, അഫ്സൽ മഠത്തിൽ, എസ്. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.
എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികം സംബന്ധിച്ച് 29ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന എൽഡിഎഫ് റാലിയിൽ 10,000 പേരെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.