കെഎസ്എസ്പിഎ ധർണ നടത്തി
1539272
Thursday, April 3, 2025 7:05 AM IST
കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. പ്രസിഡന്റ് പി.ജെ. ജോസ് കുഞ്ഞ് അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഇ.എൻ. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി. പ്രസന്നൻ, പി.എസ്. മുഹമ്മദ് അൻസാരി, സാബു മാത്യു, എം.ജി. മണി എന്നിവർ പ്രസംഗിച്ചു.