എകെസിസി രൂപതാതല തീർഥാടനം ഊട്ടുപാറ മാർസ്ലീവാ കുരിശുമലയിലേക്ക് ഇന്ന്
1539346
Friday, April 4, 2025 12:03 AM IST
തിടനാട്: എകെസിസി പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിലുള്ള നോമ്പുകാല തീർഥാടനം ഇന്നു വൈകുന്നേരം നാലിന് തിടനാട് ഊട്ടുപാറ മാർസ്ലീവാ കുരിശുമലയിലേക്ക് നടക്കും. രൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളിൽനിന്നായി എത്തിച്ചേരുന്ന സംഘടനാ പ്രവർത്തകർ തീർഥാടനത്തിൽ പങ്കെടുക്കും.
തിടനാട് സൺഡേസ്കൂൾ, മിഷൻലീഗ്, അൾത്താര ബാലസഖ്യം എന്നിവയിലെ അംഗങ്ങളും ഇടവക ജനങ്ങളോടൊപ്പം തീർഥാടനത്തിൽ പങ്കെടുക്കും.
തീർഥാടനത്തിന്റെ ഭാഗമായി നടത്തുന്ന കുരിശിന്റെ വഴി മലമുകളിലെത്തുമ്പോൾ എകെസിസി രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോൺ വയലിൽ, എകെസിസി രൂപത - മേഖലാ ഭാരവാഹികളായ എമ്മാനുവൽ നിധീരി, ജോസ് വട്ടുകുളം, ജോൺസൺ വീട്ടിയാങ്കൽ, ബെന്നി കിണറ്റുകര, ജോർജ് സ്റ്റീഫൻ പ്ലാത്തോട്ടം, ടോമിച്ചൻ പഴേമഠം, ബേബി കൊള്ളിക്കൊളവിൽ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ സാജു വെട്ടിക്കൽ കൈക്കാരന്മാരായ മാത്തച്ചൻ കുഴിത്തോട്ട്, സജി പ്ലാത്തോട്ടം, കുര്യൻ തെക്കുംചേരിക്കുന്നേൽ, സാബു തെള്ളിയിൽ എന്നിവർ നേതൃത്വം നൽകും.