എംജിയിൽ സംഗീത സെമിനാര്‍
1539266
Thursday, April 3, 2025 6:56 AM IST
കോട്ടയം: എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക് (ഐയുസിഎസ്.എസ്എം) സംഘടിപ്പിച്ച സംഗീത സെമിനാര്‍ വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. ബീന മാത്യു ഉദ്ഘാടനം ചെയ്തു.
പുതിയ ഇനം തബല തയാറാക്കി പേറ്റന്റ് നേടിയ ഐയുസിഎസ്എസ്എമ്മിലെ ഗവേഷക ആര്. രത്നശ്രീയെ ചടങ്ങില്‍ ഡോ. ബീന മാത്യുവും രജിസട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ചേര്‍ന്ന് ആദരിച്ചു. സെന്റര്‍ ഡയറക്ടര്‍ ഡോ. കെ. ജയചന്ദ്രന്, സയിഷ് സെബാസ്റ്റ്യന്‍ എന്നിവരുമായി ചേര്‍ന്നാണ് പുതിയ തബല തയാറാക്കിയത്.
ഡോ.കെ. ജയചന്ദ്രന്, കോളജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പി.ആര്. ബിജു, കോട്ടയം ഉണ്ണികൃഷ്ണന്, ഡോ. ശ്രീലത, ബിസിനസ് ഇന്നവേഷന്‍ ആൻഡ് ഇന്‍കുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്, തിരുവിഴ ജയശങ്കര്‍, അനന്തപത്മനാഭന് തൃശൂര്‍, പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള എന്നിവര്‍ പ്രസംഗി ച്ചു. സെമിനാര്‍ ഇന്നു സമാപിക്കും.