കുറുപ്പന്തറ കടവിലെ വളവ് നിവര്‍ത്തണമെന്ന്
1539275
Thursday, April 3, 2025 7:05 AM IST
കടുത്തുരുത്തി: ആലപ്പുഴ-മധുര സംസ്ഥാന പാതയില്‍ ഉള്‍പെടുന്ന കുറുപ്പന്തറ-കല്ലറ റോഡിലെ കുറുപ്പന്തറ കടവിലെ വളവ് നിവര്‍ത്തണമെന്ന ആവശ്യം ശക്തമായി എസ് പോലുള്ള വളവാണ് ഇവിടത്തേത്. ആലപ്പുഴയിലേക്ക് ടോറസ് ലോറികളടക്കം പോകുന്ന വഴിയാണിത്. എപ്പോഴും ഇവിടെ വാഹനത്തിരക്കാണ്. റോഡിനോട് ചേര്‍ന്നിരിക്കുന്ന കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കത്തില്‍ ബലക്ഷയമുള്ളവയാണ്.
കുറുപ്പന്തറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വളവ് തിരിയുന്നതിനിടെ വെള്ളത്തില്‍ വീണു അപകടം സംഭവിക്കുന്നതും പതിവാണ്. മഴക്കാലത്ത് റോഡില്‍ എപ്പോഴും വെള്ളക്കെട്ടാണ്. കുറുപ്പന്തറ കടവ് പാലത്തില്‍ നിന്ന് നേരേ റോഡിനോടു ചേര്‍ന്നുള്ള സ്വകാര്യ തടിമില്ലിനു സമീപത്തേക്ക് എത്താവുന്ന നിലയില്‍ റോഡ് പുനര്‍നിര്‍മിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
100 മീറ്ററില്‍ താഴെ സ്ഥലം ഏറ്റെടുത്താല്‍ പൊതുമരാമത്ത് വകുപ്പിന് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂവെന്നും വ്യാപാരികളും പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു.