കിടങ്ങൂർ എൽഎൽഎം ആശുപത്രിയിൽ ‘സ്നേഹസ്പര്‍ശം-2025'നു തുടക്കം
1539037
Wednesday, April 2, 2025 11:48 PM IST
കിടങ്ങൂര്‍: ആരോഗ്യപരിചരണം ഓരോ സാധാരണക്കാരായ വ്യക്തിയിലേക്കും എത്തിക്കുന്നതിനായി ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയും നഴ്സിംഗ് കോളജും സംയുക്തമായി സ്നേഹസ്പര്‍ശം 2025 എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സുരേഷ് അധ്യക്ഷത വഹിച്ചു.
സാമൂഹിക കൂട്ടായ്മയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയിയും വായനശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ടും നിര്‍വഹിച്ചു. ഫാ. ജോസ് നെടുങ്ങാട്ട് മുതിര്‍ന്ന പൗരനായ ജോസഫ് പെള്ളത്താലിനെ ആദരിച്ചു.
കൂടല്ലൂര്‍ സിഎച്ച്സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.വി. ഷിബുമോന്‍, സിസ്റ്റര്‍ ഡോ. ലത എസ്വിഎം, സിസ്റ്റര്‍ സുനിത എസ്വിഎം, ലൈസമ്മ ജോര്‍ജ്, പി.എം. ചന്ദ്രബോസ്, സിസ്റ്റര്‍ ഡോ. ജോസീന എസ്വിഎം എന്നിവര്‍ പ്രസംഗിച്ചു.