അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ന്‍റെ​യും ഗ​വ​ൺ​മെ​ന്‍റ് ഓഫ് ഇ​ന്ത്യ മി​നി​സ്ട്രി ഓ​ഫ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു.

എ​സ്ബി​ഐ ആ​ർ​എ​സ്ഇ​ടി​ഐ ഡ​യ​റ​ക്ട​ർ മി​നി സൂ​സ​ൻ വർ​ഗീ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ് അധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഷെ​റി​ൻ എ​ലി​സ​ബ​ത്ത് ജോ​ൺ, ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​സി കൗ​ൺ​സി​ല​ർ വി.​കെ. സു​രേ​ഷ്, ഐക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, നാക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​മി​ഥു​ൻ ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

14 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ള​രി​യി​ൽ പേ​പ്പ​ർ കാ​രി​ബാ​ഗി​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.