തൃക്കൊടിത്താനം കുന്നുംപുറത്ത് പാതയോര സൗന്ദര്യവത്കരണം
1539286
Thursday, April 3, 2025 7:14 AM IST
തൃക്കൊടിത്താനം: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുന്നുംപുറം ജംഗ്ഷന് സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി റോഡ് ഡിവൈഡറുകളിലും പ്രധാന ജംഗ്ഷനുകളിലും ചെടിച്ചട്ടികള്‍ സ്ഥാപിച്ചു.
റോഡിനിരുവശവും വൃത്തിയാക്കുകയും ചെയ്തു. ചെടികളുടെ പരിപാലനച്ചുമതല കുടുംബശ്രീയും ഹരിതകര്‍മസേനയും ഏറ്റെടുത്തു. ജംഗ്ഷനിലെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും പരിപാലനത്തില്‍ പങ്കാളികളാകും. പദ്ധതിയുടെ ഭാഗമായി 150 ചെടിച്ചട്ടികളാണ് സ്ഥാപിച്ചത്. തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്കാണ് ചെടിയും ചട്ടികളും സ്പോണ്സര് ചെയ്തത്.
സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ജോസഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ്, ടി. രഞ്ജിത്, പി.എസ്. സാനില, അരുണ്‍ കുമാര്‍, അജിത് കുമാര്‍, ദീപാ എം. കുര്യാക്കോസ്, എല്‍. ബീന എന്നിവര്‍ പ്രസംഗിച്ചു.
തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍വശത്തും, നഗരസഭയുമായി അതിര്‍ത്തി പങ്കിടുന്ന മുക്കാട്ടുപടിയിലും ചെടിച്ചട്ടികള്‍ വച്ചു.