ലോക നാടക ദിനാചരണവും മെംബര്‍ഷിപ് വിതരണവും
1539277
Thursday, April 3, 2025 7:05 AM IST
കടുത്തുരുത്തി: നാടക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക നാടകദിനാചരണവും മെമ്പര്‍ഷിപ്പ് വിതരണവും നടത്തി. നാടക പ്രവര്‍ത്തക മാല കാലായ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഡി. ശശിധരന് വൈക്കം നാടകദിന സന്ദേശം നല്കി.
നാടക പ്രതിഭകളായ പ്രഫ കെ.വി. ബാബുരാജ്, വൈക്കം നാണപ്പന്, കെ.വി. സുകുമാരന്‍ തുടങ്ങിയവരെ ആദരിച്ചു. കെ.എസ്. സോമശേഖരന്‍, കെ.രമേശന് വൈക്കം, സി.കെ. അജയന്, കല്ലറ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.