കെ.എം. മാണി സ്മൃതിസംഗമം ഒന്‍പതിന്
1539285
Thursday, April 3, 2025 7:14 AM IST
ചങ്ങനാശേരി: കേരള കോണ്‍ഗ്രസ് നേതാവായിരുന്ന കെ.എം. മാണിയുടെ ആറാം ചരമവാര്‍ഷിക ദിനമായ ഒമ്പതിന് സ്മൃതിസംഗമമായി ആചരിക്കുവാന്‍ കേരള കോണ്‍ഗ്രസ്- എം ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി തിരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കറുകച്ചാല്‍ പോലീസ് സ്റ്റേഷന് പരിധി ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ കീഴില്‍ത്തന്നെ നിലനിര്‍ത്തണമെന്നും ജബല്‍പുർ രൂപതയിലെ വൈദികരെയും ക്രൈസ്തവരെയും മര്‍ദിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഔസേപ്പച്ചന് വാളിപ്ലാക്കല്‍, പ്രേംചന്ദ് മാവേലി, ജോണ്സണ് അലക്സാണ്ടര്‍, എം.എ. മാത്യു, സണ്ണി ചങ്ങങ്കരി, ജോര്‍ജ് വാണിയപ്പുരയ്ക്കല്‍, ജോയി പള്ളിക്കാപറമ്പില്‍, ജോജി തോട്ടശേരി, ഫ്രാന്‍സിസ് പാണ്ടിച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.