നെൽകർഷക പ്രതിസന്ധി: സർക്കാർ ഇടപെടണമെന്ന് കേരള കർഷക യൂണിയൻ
1539263
Thursday, April 3, 2025 6:56 AM IST
കോട്ടയം: നെൽകർഷകരിൽനിന്നു നെല്ല് സംഭരിക്കുമ്പോൾ കർഷകരെ ചൂഷണം ചെയ്യുന്ന കിഴിവ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
നെൽകർഷക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടാത്ത പക്ഷം കർഷക യൂണിയൻ സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ സംസ്ഥാന വ്യാപക സമരങ്ങളാരംഭിക്കുമെന്നും പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന എന്നിവർ അറിയിച്ചു.