ഈ​രാ​റ്റു​പേ​ട്ട: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കാ​യി​ക അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക സം​ഗ​മ​വും അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ഇ​ന്നും നാ​ളെ​യും കെഡിഎ​ച്ച്പി ക്ല​ബ്ബിൽ ന​ട​ക്കും. ഇ​ന്ന് എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽനി​ന്നു​ള്ള കാ​യി​കാധ്യാ​പ​ക​രു​ടെ സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളും വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​ട​ക്കും.

നാ​ളെ ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന കാ​യി​കാധ്യാ​പ​ക​രാ​യ ഡോ.​ജോ​ർ​ജ് ജോ​സ​ഫ് (കാ​യി​ക വി​ഭാ​ഗം മേ​ധാ​വി, ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് കോ​ട്ട​യം), ഡോ. ​കെ.എം. ​ബെ​ന്നി (പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ജോ​സ​ഫ് ട്രെ​യി​നിം​ഗ് കോ​ള​ജ് മാ​ന്നാ​നം) ഡോ.കെ.പി. ​സ​ജി​ലാ​ൽ ( മു​ൻ കാ​യി​ക വി​ഭാ​ഗം മേ​ധാ​വി, ഡിബി കോ​ള​ജ്, ത​ല​യോ​ല​പ്പ​റ​മ്പ് ) എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കും.

യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് ഇ​ൻ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ൻ​ഡി​ക്ക​റ്റം​ഗം ഡോ.​ ബി​ജു തോ​മ​സ്, യൂ​ണി​വേ​ഴ്സി​റ്റി ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ബി​നു ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

സെ​ക്ര​ട്ട​റി കെ.​ജി. ഹ​നീ​ഫ, ട്ര​ഷ​റ​ർ ഡോ.​ വി​യാ​നി ചാ​ർ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.