എസ്എംവൈഎം മീഡിയ പ്രവര്‍ത്തകസംഗമം
1539035
Wednesday, April 2, 2025 11:48 PM IST
ചേര്‍പ്പുങ്കല്‍: എസ്എംവൈഎം പാലാ രൂപതയുടെ വിവിധ ഫൊറോനകളിലും യൂണിറ്റുകളിലും മീഡിയ രംഗത്ത് സേവനം ചെയ്യുന്ന യുവജനങ്ങളുടെ സംഗമം നടത്തി. പാലാ രൂപത മീഡിയ കമ്മീഷനുമായി ചേര്‍ന്ന് ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളജില്‍ നടത്തിയ സംഗമം പാലാ രൂപത മീഡിയ കമ്മീഷന് അസിസ്റ്റന്റ് ഡയറക്ടറും ബിവിഎം കോളജ് ഫിലിം ആന്‍ഡ് മീഡിയ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ് തലവനുമായ ഫാ. ജീമോന്‍ പനച്ചിക്കല്‍കരോട്ട് നേതൃത്വം നൽകി.
എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അന്വിന് സോ ണി ഓടച്ചുവട്ടില്‍ അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി റോബിന് താന്നിമല, വൈസ് പ്രസിഡന്റ് ജോസഫ് തോമസ്, സെക്രട്ടറി ബെന്നിസണ്‍ സണ്ണി, ട്രഷറര്‍ എഡ്വിന് ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.