മിഷൻലീഗ് കിടങ്ങൂർ മേഖല ഏകദിന ക്യാമ്പും പ്രേഷിതറാലിയും
1538955
Wednesday, April 2, 2025 6:55 AM IST
കിടങ്ങൂർ: ചെറുപുഷ്പ മിഷൻലീഗ് കിടങ്ങൂർ മേഖല ഏകദിന ക്യാമ്പ് കിടങ്ങൂർ ഫൊറോനാ പള്ളി വികാരി ഫാ. ജോസ് നെടുങ്ങാട്ട് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിലെ സിസ്റ്റർ ജിൻസി എസ്വിഎം, സിസ്റ്റർ ജീനോ എസ്വിഎം, സിസ്റ്റർ സിനി എസ്വിഎം എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. സംസ്ഥാന പ്രതിനിധി കെ.കെ. ജയിംസ് കൊച്ചുപറമ്പിൽ ക്ലാസെടുത്തു.
വാർഷിക സമ്മേളനം പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മെൽബിൻ ഇളപ്പാനിക്കൽ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അയോണ ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
മിഷൻലീഗ് കോട്ടയം അതിരൂപത ഡയറക്ടർ ഫാ. ഷെറിൻ കുരിക്കിലേട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കിടങ്ങൂർ മേഖല ഡയറക്ടർ ഫാ. ജോൺ കണിയാറുകുന്നേൽ, മേഖല ഓർഗനൈസർ ഷിജു ജോസ് മണ്ണൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. കിടങ്ങൂർ, കൂടല്ലൂർ, ചേർപ്പുങ്കൽ, മാറിയിടം ശാഖകളിലെ മിഷനറിമാർ കലാപരിപാടികൾ അവതരിപ്പിച്ചു.
സംസ്ഥാന കലോത്സവത്തിൽ കഥാരചനയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈബി ജോൺ ഒടിമുഴങ്ങയിൽ, വിശ്വാസപരിശീലനത്തിൽ കോട്ടയം അതിരൂപതയിൽ പത്താം ക്ലാസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എഡ്രിയ മരിയ ഷിമി മഞ്ഞാങ്കൽ എന്നിവരെ ആദരിച്ചു.