കിഴിവ് തര്‍ക്കം : മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍ നെല്‍കര്‍ഷക പ്രതിഷേധം
1538969
Wednesday, April 2, 2025 7:08 AM IST
മങ്കൊമ്പ്: മില്ലുടമകള്‍ അമിതമായ കിഴിവാവശ്യപ്പെടുന്നതിനെതിരേ നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചു. എന്കെഎസ്എസ് സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി, ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ക്രിസ് ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, എന്കെഎസ്എസ് വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളങ്കുന്ന്,
കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് പഞ്ഞിമരം, പാടശേഖരസമിതി സെക്രട്ടറിമാരായ തങ്കച്ചന് കൂലിപ്പുരക്കല്‍, രവീന്ദ്രന് മണിയങ്കരി, ജേക്കബ് നീണ്ടിശേരി, കോ-ഓർഡിനേറ്റര്‍ ജോസ് കാവനാട്, പി. വേലായുധന് നായര്‍, ലാലിച്ചന്‍ പള്ളിവാതുക്കല്‍, കെ.ബി. മോഹനന്, ഷാജി മുടന്താഞ്ഞിലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ രാവിലെ പത്തിനാണ് പ്രതിഷേധം ആരംഭിച്ചത്.
വിഷയത്തിന് പരിഹാരം കാണാന്‍ വൈകിയതോടെ പ്രതിഷേധം ഉപരോധമായി മാറി. ഇതോടെ തോമസ് കെ. തോമസ് എംഎല്‍എയും എത്തിച്ചേര്‍ന്നു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എത്തി കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും കിഴിവ് കാര്യത്തില്‍ മില്ലുടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവാതിരുന്നത് സമരം നീണ്ടു പോകുന്നതിനു കാരണമായി.
ആലപ്പുഴ ജില്ലാ കളക്ടര്‍ സമരസ്ഥലം സന്ദര്‍ശിക്കണമെന്നും നീതിപൂര്‍വകമായ ഇടപെടല്‍ ഉണ്ടാവണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടതോടെ ആലപ്പുഴ സബ്കളക്ടര്‍ എത്തി ചര്‍ച്ച നടത്തി.
കിഴിവ് ധാരണയായി; ഇന്നുമുതല്‍ നെല്ലു സംഭരണം വേഗത്തിലാകും
മങ്കൊമ്പ്: തോമസ് കെ. തോമസ് എംഎല്‍എയുടെയും സബ് കളക്ടറുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഏഴു കിലോ കിഴിവ് ആവശ്യപ്പെട്ട പഴയ 14000 കായലില്‍നിന്ന് മൂന്നു കിലോ, മണിയങ്കരി പാടശേഖരത്തില്‍ രണ്ടര കിലോ,
പുളിങ്കുന്ന് മേച്ചില്‍ വാക്ക് പാടശേഖരത്തില്‍ മൂന്നു കിലോ, പെരുമാനിക്കരിയില് നാല് കിലോ, ഉമ്പുക്കാട്ട് വരമ്പിനകം തെക്ക് നാലു കിലോ പ്രകാരവും കിഴിവ് നല്കി നെല്ല് സംഭരിക്കാന്‍ ധാരണയായി.
ഇന്നുമുതല്‍ നല്ല് സംഭരണം ത്വരിതപ്പെടുത്തും. ഇതേത്തുടര്‍ന്നാണ് സമരസമിതി സമരം അവസാനിപ്പിച്ചത്.