കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്ത് ഇ​​ന്നു മു​​ത​​ല്‍ വ​​ച​​നാ​​ഭി​​ഷേ​​കം കോ​​ട്ട​​യം കാ​​ത്ത​​ലി​​ക് മൂ​​വ്മെ​​ന്‍റി​ന്‍റെ​​യും കോ​​ട്ട​​യം ക​​രി​​സ്മാ​​റ്റി​​ക് സോ​​ണി​​ന്‍റെ​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ത്തു​​ന്ന കോ​​ട്ട​​യം ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന് ഇ​​ന്നു നാ​​ഗ​​മ്പ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് തി​​രു​​ശേ​​ഷി​​പ്പ് തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ ആ​​രം​​ഭി​​ക്കും.

ക​​ണ്‍​വ​​ന്‍​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി 1,500 വി​​ശു​​ദ്ധ​​രു​​ടെ തി​​രു​​ശേ​​ഷി​​പ്പു വ​​ണ​​ക്ക​​വും ഇ​​ന്നു രാ​​വി​​ലെ തു​​ട​​ക്ക​​മാ​​കും. ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍ രാ​​ത്രി 10 വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ല്‍ തി​​രു​​ശേ​​ഷി​​പ്പു​​ക​​ള്‍ വ​​ണ​​ങ്ങി പ്രാ​​ര്‍​ഥി​​ക്കു​​ന്ന​​തി​​നും സൗ​​ക​​ര്യ​​മു​​ണ്ട്.

ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നു മു​​ത​​ല്‍ രാ​​ത്രി ഒ​​മ്പ​​തു വ​​രെ ന​​ട​​ക്കു​​ന്ന ക​​ണ്‍​വ​​ന്‍​ഷ​​നു തൃ​​ശൂ​​ര്‍ ത​​ലോ​​ര്‍ ജ​​റു​​സ​​ലേം ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ലെ ഫാ. ​​ഡോ​​വീ​​സ് പ​​ട്ട​​ത്ത് ആ​​ന്‍​ഡ് ടീം ​​നേ​​തൃ​​ത്വം ന​​ല്‍​കും. വൈ​​കു​​ന്നേ​​രം നാ​​ലി​​നു തി​​രു​​വ​​ല്ല ആ​​ര്‍​ച്ച് ബി​​ഷ​​പ് തോ​​മ​​സ് മാ​​ര്‍ കൂ​​റി​​ലോ​​സ് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യും ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യും ചെ​​യ്യും.

എ​​ല്ലാ ദി​​വ​​സ​​വും ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു ക​​രു​​ണ​​കൊ​​ന്ത​​യോ​​ടെ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ആ​​രം​​ഭി​​ക്കും. തു​​ട​​ര്‍​ന്നു ജ​​പ​​മാ​​ല. നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം. അ​​ഞ്ചി​​ന് വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം. രാ​​ത്രി 8.30ന് ​​ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യോ​​ടെ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ സ​​മാ​​പി​​ക്കും.