യുഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം
1538727
Tuesday, April 1, 2025 11:05 PM IST
മുണ്ടക്കയം: യുഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം നടത്തി. മുണ്ടക്കയം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ എൽഡിഎഫ് സർക്കാർ ഫണ്ട് വെട്ടിക്കുറച്ച് തകർക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ നീക്കത്തിനെതിരേ നാലിന് വൈകുന്നേരം നാലുമുതൽ അഞ്ചിനു രാവിലെ എട്ടുവരെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും മുന്പിൽ രാപകൽ സമരം നടത്തുമെന്നും ജോയി ഏബ്രഹാം പറഞ്ഞു.
നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് പുളിക്കൻ, സതീഷ് കുമാർ, മറിയാമ്മ ജോസഫ്, ഷാജി തട്ടാപ്പറമ്പിൽ, ടി.സി. ഷാജി, പി. കെ. റസാക്ക്, എം.ജെ. തോമസുകുട്ടി, എ.കെ. സിബി, റോയി കപ്പലുമാക്കൽ, ജാൻസി സാബു, കെ.എസ്. രാജു, ടി.ടി. സാബു എന്നിവർ പ്രസംഗിച്ചു.