അയ്മനം മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
1538958
Wednesday, April 2, 2025 6:55 AM IST
അയ്മനം: അയ്മനത്തെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രി വി.എൻ. വാസവനാണ് പ്രഖ്യാപനം നടത്തിയത്. വിവിധ വിഭാഗങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ മികവാർന്ന പ്രവർത്തനം നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചടങ്ങിൽ മന്ത്രി സർട്ടിഫിക്കറ്റ് വിതരണം നടത്തി.
പഞ്ചായത്ത് സെക്രട്ടറി എൻ.സി. സുനിൽ കുമാർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് മനോജ് കരീമഠം, അംഗങ്ങളായ മിനി ബിജു, കെ.ആർ. ജഗദീഷ്, ദേവകി, പി.വി. സുശീലൻ, ബിജു മാന്താറ്റിൽ, ശോശാമ്മ ഷാജി എന്നിവർ പ്രസംഗിച്ചു.