വാഹനാപകടം
1538960
Wednesday, April 2, 2025 6:55 AM IST
പാമ്പാടി: എംജിഎം സ്കൂൾ ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. പൊൻകുന്നം ഭാഗത്തേക്കുപോയ സെയിൽ വാനും കോട്ടയം ഭാഗത്തേക്കുപോയ കാറുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് സംഭവം അപകടത്തിൽ കാർ യാത്രക്കാരായ കുമരകം സ്വദേശികളായ സുജനൻ (56), സുജ (46), സെയിൽ വാനിലുണ്ടായിരുന്ന രവി, ഷീജാ മോൾ എന്നിവർക്കുമാണ് പരിക്കേറ്റത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.