സൗജന്യ ആര്‍ച്ചറി ക്യാമ്പ് ഉദ്ഘാടനം ചെയ്തു
1538957
Wednesday, April 2, 2025 6:55 AM IST
മാന്നാനം: ഫിസിക്കലി ചലഞ്ചട്സ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരളയും ഫ്യൂച്ചര്‍ ഒളിമ്പ്യന്‍സ് പ്രഫഷണല്‍ ആര്‍ച്ചറി ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി കോട്ടയം മാന്നാനം കെഇ സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച സൗജന്യ അവധിക്കാല പരിശീലന ക്യാമ്പ് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു.
ഫിസിക്കലി ചലഞ്ചട്സ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരള സംസ്ഥാന പ്രസിഡന്റ് എ.എം. കിഷോര്‍ അധ്യക്ഷത വഹിച്ചു. കെഇ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐ വിശിഷ്ടാതിഥിയായിരുന്നു. ആര്‍ച്ചറി കോച്ചുമാരായ അജയ് പഴമ്പിള്ളി, അജിത് കുമാരന് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോൺ: 9809921065.