ഇന്നുമുതല്‍ അഭിഭാഷകരും ക്ലര്‍ക്കുമാരും കോടതി നടപടികളില്‍നിന്ന് വിട്ടുനില്‍ക്കും
1538970
Wednesday, April 2, 2025 7:08 AM IST
ചങ്ങനാശേരി: കറുകച്ചാല്‍ പോലീസ് സ്റ്റേഷന് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരിയിലെ അഭിഭാഷകരും അഭിഭാഷക ക്ലര്‍ക്കുമാരും നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഒമ്പതുദിവസം പിന്നിട്ടു.
ഒമ്പതാം ദിവസത്തെ സത്യഗ്രഹ സമരം കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫൈനാന്‍സ് കോര്പറേഷന് ചെയര്മാന് റജി സക്കറിയ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് സിയാ, ഓട്ടോമൊബൈല്‍ കണ്‍സല്‍ട്ടന്റ്സ് അസോസിയേഷന് ഭാരവാഹികളായ ഡി. വിജയന്, ബിജു എന്നിവര്‍ പ്രസംഗിച്ചു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ. മാധവന് പിള്ള അധ്യക്ഷത വഹിച്ചു. വി.എസ്. അശോക്, സുനില്‍ കുമാര്‍, കെ.പി. പ്രശാന്ത്,
ബോബി പി. തോമസ്, ജോയല്‍ ടി. സജി, ബി.എസ്. കാവ്യമോള്, അഞ്ജന അശോകന്, ക്ലാർക്കുമാരായ പി.എം. ബിനോയ്, ടി.എസ്. അശോക്കുമാര് എന്നിവര്‍ സത്യഗ്രഹം അനുഷ്ഠിച്ചു. ഇന്നു മുതല്‍ നാലുവരെ തീയതികളില്‍ അഭിഭാഷകര്‍ കോടതി നടപടികളില്‍നിന്നു വിട്ടുനില്‍ക്കും. നാലിന് ജോബ് മൈക്കിള്‍ എംഎല്‍എ ഉപവസിക്കും.