ഗവേഷക കൂട്ടായ്മയ്ക്ക് തുടക്കമായി
1538959
Wednesday, April 2, 2025 6:55 AM IST
കോട്ടയം: എംജി സര്‍വകലാശാലയിലെ കെ.ആര്. നാരായണന് ചെയര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസിന്റെ ആഭിമുഖ്യത്തില്‍ ‘അരിക് ജീവിതം; ഓര്‍മയും പ്രതിരോധവും’ എന്ന വിഷയത്തിലുള്ള ഗവേഷക കൂട്ടായ്മയ്ക്ക് പുല്ലരിക്കുന്ന് കാമ്പസില്‍ തുടക്കമായി. വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. ബീന മാത്യു ഉദ്ഘാടനം ചെയ്തു.
കെ.ആര്. നാരായണന് ചെയര്‍ പ്രഫസര്‍ സുഖ്ദേവ് തൊറാട്ട് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് മേധാവി ഡോ. വി. ദിനേശന്, കെ.ആര്. നാരായണന് ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാജേഷ് കോമത്ത് എന്നിവര്‍ പ്രസംഗിച്ചു. ഡോ. പി. സനല്‍ മോഹന്‍, ഡോ. എസ്. രാജു, ഡോ. ജോബി മാത്യു, ഡോ. പി.എം. ആരതി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.