വെരൂര്‍ പബ്ലിക് ലൈബ്രറിയെ ഹരിത ലൈബ്രറിയായി പ്രഖ്യാപിച്ചു
1538971
Wednesday, April 2, 2025 7:08 AM IST
ചങ്ങനാശേരി: വെരൂര്‍ പബ്ലിക് ലൈബ്രറി ഹരിത ലൈബ്രറിയായി പ്രഖ്യാപിച്ചു. ലൈബ്രറി ഹാളില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വാഴപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ളി തോമസ് പ്രഖ്യാപനം നടത്തി.
സണ്ണി മാത്യു, സുജ ജോസഫ്, പ്രഫ. ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി കമ്മിറ്റി അംഗങ്ങള്‍, എസ്എച്ച്ജി അംഗങ്ങള്‍, പൊതുമണ്ഡലത്തില്‍നിന്നു നിരവധി ആളുകള്‍, വ്യാപാര വ്യവസായി പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
ലൈബ്രറിയില്‍നിന്നു ഹാനികരനായ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും നീക്കം ചെയ്യും.
പ്ലാസ്റ്റിക് കുപ്പികള്‍ സംഭരിക്കുന്നതിനായി ലൈബ്രറിയുടെ പരിസരത്ത് ഒരു ബിന്നും കുടിവെള്ളത്തിനായി മണ് കൂജയും സ്ഥാപിച്ചു.