കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി
1538724
Tuesday, April 1, 2025 11:05 PM IST
ഭരണങ്ങാനം: എസ്എച്ച് ജിഎച്ച്എസിലെ ദേശീയ കായികതാരങ്ങളായ ഡൈബിക്കും അഞ്ജലിക്കും കേരള സര്‍ക്കാര്‍ ജോലി. 249 കായികതാരങ്ങള്‍ക്ക് ഈ വര്‍ഷം കേരള സര്‍ക്കാര്‍ ജോലി കൊടുത്തതില്‍ ഡൈബിയും അഞ്ജലിയും ഉള്‍പ്പെടുകയായിരുന്നു.
ഇടുക്കി പൈനാവ് റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലര്‍ക്കായി കഴിഞ്ഞ ദിവസം ഡൈബി ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തുവരുന്ന സമയത്താണ് കേരള സര്‍ക്കാര്‍ സ്ഥിരനിയമം ലഭിച്ചത്. 2011 മുതല്‍ 2018 വരെ കേരള സ്പോട്സ് കൗണ്‍സിലിന്റെ ഭരണങ്ങാനം എസ്എച്ച്ജിഎസ് സ്കൂളിലെ സ്പോര്‍ട്സ് ഹോസ്റ്റലില്‍നിന്ന് കായിക പരിശീലനം നടത്തി ദേശീയ-സംസ്ഥാന മീറ്റുകളില്‍ റിക്കാർഡുകള്‍ നേടി. ഡിഗ്രിക്കും പിജിക്കും പാലാ അല്‍ഫോന്‍സ കോളജിലും സെന്റ് തോമസ് കോളജിലും പഠിക്കുന്ന സമയത്തും പരിശീലനം ഭരണങ്ങാനത്തായിരുന്നു. പരിശീലനം നടത്തിയത് സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് ജൂലിയസ് ജെ. മനയാനിയുടെ കീഴിലാണ്. ഇടുക്കി മൂലമറ്റം പാതിപുരയിടത്തില്‍ ദേവസ്യായുടെയും ബീനയുടെ രണ്ടാമത്തെ മകളാണ്.
2008 മുതല്‍ 2012 വരെ ഭരണങ്ങാനം എസ്എച്ച്ജിഎസ് സ്കൂളിലെ സ്പോര്‍ട്സ് ഹോസ്റ്റലില്‍നിന്ന് കായിക പരിശീലനം നടത്തി ദേശീയ-സംസ്ഥാന മീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച അഞ്ജലി കുമളി പഞ്ചായത്തില്‍ എല്‍ഡി ക്ലര്‍ക്കായി കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിച്ചു. ഇടുക്കി കട്ടപ്പന ശാന്തിഗ്രാം മുളംകൊമ്പില്‍ എം.യു. ജോസിന്റെയും ഫിലോമിനയുടെയും ഇളയ മകളാണ്.