യുവതലമുറയുടെ ലഹരി ഉപയോഗം: രാമപുരത്ത് കുരിശിന്റെ വഴി നടത്തി
1538723
Tuesday, April 1, 2025 11:05 PM IST
രാമപുരം: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം കുടുംബബന്ധങ്ങളെയും യുവതലമുറയെയും തകര്‍ക്കുന്നതിനാല്‍ രാമപുരം ഇടവക ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ എസ്എംവൈഎം, മാതൃവേദി, കത്തോലിക്ക കോണ്‍ഗ്രസ്, പിതൃവേദി, മദ്യവിരുദ്ധ സമിതി തുടങ്ങിയവയുടെ സഹകരണത്തോടെ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍നിന്ന് കുരിശിന്റെ വഴി നടത്തി.
വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, ഫാ. ഏബ്രഹാം കാക്കാനിയില്‍, ഫാ. ജോവാനി കുറുവച്ചിറ, ഫാ. ജോണ്‍ മണാങ്കല്‍, കൈക്കാരന്മാരായ മാത്തുക്കുട്ടി തെങ്ങുംപിള്ളില്‍, സജി മിറ്റത്താനി, സിബി മുണ്ടപ്ലാക്കല്‍, തോമസ് പുളിക്കപ്പടവില്‍, മാര്‍ ആഗസ്തിനോസ് കോളജ് അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് അംഗം പ്രകാശ് ജോസഫ് എന്നിവര്‍ നേതൃത്വം നല്കി. ഫാ. ജോസഫ് ആലഞ്ചേരി വിശുദ്ധ കുരിശിന്റെ സന്ദേശം നല്കി. തുടര്‍ന്ന് ജാഗരണ പ്രാര്‍ഥന പള്ളിയില്‍ നടത്തി.