റബര്‍ വില വീണ്ടും ഉയര്‍ന്നു: ഷീറ്റിനു ക്ഷാമം
1537472
Friday, March 28, 2025 11:38 PM IST
കോട്ടയം: വിപണിയില്‍ ഷീറ്റ് വരവ് പരിമിതമായതോടെ റബര്‍ വില വീണ്ടും ഉയര്‍ന്നു. ഇന്നലെ 209 രൂപയ്ക്ക് ചില ഡീലര്‍മാര്‍ ഷീറ്റ് വാങ്ങി.
വില ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ ഏതാനും ഡീലര്‍മാര്‍ റബര്‍ സ്റ്റോക്ക് ചെയ്യുന്നുമുണ്ട്. റബര്‍ ബോര്‍ഡ് വില 205, 202 രൂപ നിരക്കിലാണ്. നിലവില്‍ വിദേശവിലയും ആഭ്യന്തരവിലയും ഏറെക്കുറെ തുല്യമാണ്.
തായ്ലാന്ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളില്‍ ടാപ്പിംഗ് നിലച്ചതും ഉത്പാദനം കുറഞ്ഞതും വില മെച്ചത്തിന് കാരണമായി.
വില മെച്ചപ്പെടുകയും മഴ നന്നായി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉടമ തനിയെ ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളില്‍ ടാപ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്. തൊഴിലാളികള്‍ ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളില്‍ ജൂണില്‍ മാത്രമേ ടാപ്പിംഗ് തുടങ്ങൂ. റബര്‍ വില 220 രൂപയിലേക്ക് ഉയരുമെന്നാണ് വിപണി സൂചന.