രാസലഹരി വിപത്തിനെതിരേ വനിതാ ജാഗ്രതാ സമിതികളുമായി വനിതാ കോൺഗ്രസ്-എം
1538096
Sunday, March 30, 2025 10:43 PM IST
പാലാ: സമൂഹത്തില്‍ വ്യാപിക്കുന്ന രാസലഹരി വിപത്തിനെതിരേ പഞ്ചായത്ത് തലത്തില്‍ വനിതാ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ കേരള വനിതാ കോണ്‍ഗ്രസ്-എം പാലാ നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രാദേശിക വനിതാ ജനപ്രതിനിധികളുടെ നേതൃത്വത്തിലാകും സമിതികള്‍ രൂപീകരിക്കുക.
വനിതാ കോണ്‍ഗ്രസ്-എം പാലാ നിയോജകമണ്ഡലം സ്പെഷല്‍ കണ്വന്ഷന് കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിസി ബേബി മുളയിങ്കല്‍ അധ്യക്ഷത വഹിച്ചു. നിര്‍മല ജിമ്മി, ജെസി ജോര്‍ജ്, ലീന സണ്ണി, മായാ പ്രദീപ്, നീന ചെറുവള്ളി എന്നിവര്‍ പ്രസംഗിച്ചു.