വാര്‍ഷികവും രാസലഹരിക്കെതിരേ ബോധവത്കരണ ക്ലാസും
1538004
Sunday, March 30, 2025 7:01 AM IST
മൂഴൂര്‍: മൂഴൂര്‍ സ്വാശ്രയ സംഘത്തിന്റെ കീഴിലുള്ള സാഗര എസ്എച്ച്ജിയുടെ 22-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നിരോധിത രാസലഹരിക്കെതിരേ ഇന്നു വൈകുന്നേരം നാലിന് ചാത്തന്‍പാറ റീഡിംഗ് ക്ലബ്ബില്‍ ബോധവത്കരണ ക്ലാസ് നടത്തും.
ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നതും പാമ്പാടി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ് ക്ലാസ് നയിക്കുന്നതുമാണ്.