കാര്‍ഷിക മേഖലയ്ക്കും റോഡ് വികസനത്തിനും മുന്‍ഗണന നൽകി വാഴപ്പള്ളി പഞ്ചായത്ത്
1538028
Sunday, March 30, 2025 7:06 AM IST
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ- ശുചിത്വ പരിപാലനത്തിനും ഭവന നിര്‍മാണത്തിനും റോഡ് വികസനത്തിനും മുന്‍ഗണന. 33.13 കോടി രൂപ വരവും 29.93 കോടി രൂപ ചെലവും 3.0 കോടി രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിന്‍ തലക്കുളമാണ് അവതരിപ്പിച്ചത്.
പ്രസിഡന്റ് മിനി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ലാലിമ്മ ടോമി, ഷേര്‍ളി തോമസ്, ശശികുമാര്‍ തത്തനപ്പള്ളി, മെംബര്‍മാരായ ബിനു മൂലയില്‍, അനിതാ സാബു, സണ്ണി ചങ്ങങ്കരി, സെക്രട്ടറി ലിറ്റി തോമസ് എന്നിവര്‍ പ്രസംഗിച്ചു.