ലഹരിവിരുദ്ധ പ്രതിരോധ സദസുമായി കത്തോലിക്ക കോൺഗ്രസ്
1538126
Sunday, March 30, 2025 11:42 PM IST
പാലാ: മയക്കുമരുന്ന് മരണമാണ്, മയക്കം വിട്ടുണരാം എന്ന മുദ്രാവാക്യമുയര്‍ത്തി കത്തോലിക്ക കോണ്‍ഗ്രസ് പാലാ ളാലം പഴയപള്ളി യൂണിറ്റ് പ്രതിരോധ സദസ് സംഘടിപ്പിച്ചു. പാലാ നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് രാജേഷ് പാറയില്‍, സെക്രട്ടറി ജോഷി വട്ടക്കുന്നേല്‍, നഗരസഭാ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍, ജോമോന് വേലിക്കകത്ത്, ബാബു ഇട്ടിയവിരാ, ടോം തെക്കേല്‍, സജീവ് കണ്ടത്തില്‍, ജോയി പുളിക്കല്‍, തങ്കച്ചന് കാപ്പില്‍, ടെന്‍സണ്‍ വലിയകാപ്പില്‍, ജയിംസ് ചെറുവള്ളി, മാര്ട്ടിന് കരിങ്ങറ, ബേബി ചക്കാല, മാണി കുന്നംകോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. ജോസഫ് തടത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അരുവിത്തുറ: ലഹരിക്കെതിരേ എകെസിസി അരുവിത്തുറ യൂണിറ്റ് നടത്തിയ പ്രചാരണ പരിപാടി ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബെന്നി വെട്ടത്തേല്‍ അധ്യക്ഷത വഹിച്ചു. സെന്റ് ജോര്‍ജ് കോളജ് ബര്‍സാര്‍ ഫാ. ബിജു കുന്നക്കാട്ട്, രൂപത പ്രസിഡന്റ് ജോണ്സണ് ചെറുവള്ളില്‍, മേഖല പ്രസിഡന്റ് സാബു പ്ലാത്തോട്ടത്തില്‍, ജെയ്സണ്‍ ചെറുവള്ളില്‍, അരുണ്‍ താഴത്തുപറമ്പില്‍, ജെയ്സണ്‍ കൊട്ടുകാപള്ളില് എന്നിവര്‍ നേതൃത്വം നല്കി.
പൂഞ്ഞാര്‍: എകെസിസി പൂഞ്ഞാര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മയക്കുമരുന്ന് മുക്ത കേരളത്തിനായും മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരേയും സര്‍ക്കാരും പൊതുജനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ പ്രതിരോധ സദസ് നടത്തി. ഫാ. തോമസ് പനയ്ക്കക്കുഴിയില്‍, എകെസിസി മേഖല ഡയറക്ടര്‍ ഫാ. ജോസഫ് വിളക്കുന്നേല്‍, ഫാ. മൈക്കിള്‍ നടുവിലെക്കുറ്റ്, യൂണിറ്റ് സെക്രട്ടറി സോമി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കളത്തൂക്കടവ്: മയക്കുമരുന്ന് മരണമാണ് എന്ന സന്ദേശം ഉയർത്തി കത്തോലിക്ക കോൺഗ്രസ് കളത്തൂക്കടവ് സെന്റ് ജോൺ മരിയ വിയാനി യൂണിറ്റിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസ് നടത്തി. വികാരി ഫാ. തോമസ് ബ്രാഹ്മണവേലിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു.
ഏഴാച്ചേരി: എകെസിസി ഏഴാച്ചേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ ദിനാചരണം വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിനോയ് പള്ളത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സജി പള്ളിയാരടിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോമിഷ് നടയ്ക്കല്‍, ജയ്സണ്‍ കരിങ്ങോഴയ്ക്കല്‍, സിബി പള്ളിക്കുന്നേല്‍, സാജു നടുവിലെക്കുറ്റ്, റോയി പള്ളത്ത്, ജോസ് പാറേമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കുടക്കച്ചിറ: കത്തോലിക്ക കോണ്‍ഗ്രസ് കുടക്കച്ചിറ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സംഗമം നടത്തി. വികാരി ഫാ. തോമസ് മഠത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സെസില്‍ വെട്ടത്തേട്ട് അധ്യക്ഷത വഹിച്ചു. ജോസ് തൊണ്ടിയാനിക്കല്, ഏബ്രഹാം തോമസ്, ലൈസമ്മ തോമസ്, ലിസി ഫിലിപ്പ്, ചിന്നമ്മ ജോസഫ്, വത്സമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പട്ടിത്താനം: എകെസിസി രത്നഗിരി സെന്റ് തോമസ് പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മൈക്കിൾ നരിക്കാട്ട് ലഹരിവിരുദ്ധദിന സന്ദേശം നൽകി. അസി. വികാരി ഫാ. മാത്യു കണിയാംപടി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ. തോമസ് മാത്യു കുഴിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.