പാറേച്ചാൽ പൊക്കുപാലം തകർന്നു : കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ജലഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച
1538000
Sunday, March 30, 2025 6:56 AM IST
കോട്ടയം: ശക്തമായ കാറ്റിലും മഴയിലും പൊക്കുപാലം തകര്‍ന്ന് കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ജലഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച. ശക്തമായ കാറ്റിലും മഴയിലും കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം-ആലപ്പുഴ ജലപാതയിലെ പാറേച്ചാല്‍ പൊക്കുപാലം തകര്‍ന്നത്. പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ ബോട്ട് സര്‍വീസ് നടത്താന്‍ സാധിക്കുന്നില്ല.
പാലമില്ലാത്തതിനാല്‍ പ്രദേശവാസികള്‍ അക്കരയിക്കരെ കടക്കാനും ബുദ്ധിമുട്ടുകയാണ്. വള്ളത്തില്‍ കയര്‍ കെട്ടിയാണ് പ്രദേശവാസികളുടെ യാത്ര. സ്കൂള്‍ കുട്ടികളടക്കം നൂറിലധികം പേര് ദിവസവും കടന്നുപോകുന്ന പാലമാണിത്. നഗരസഭയാണ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത്.
പാലം തകര്‍ന്നിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും അധികൃതര്‍ യാതൊരുനടപടിയും ആരംഭിച്ചിട്ടില്ല. പുത്തന്‍ തോടിന് അക്കരയിക്കരെ കടക്കാൻ തീര്‍ത്തതാണ് പൊക്കുപാലം. ബോട്ടുകൾ വരുമ്പോള്‍ പാലം ഉയര്‍ത്തുകയാണ് ചെയ്യുന്നത്.