എംജി സര്‍വകലാശാലയിലെ ഗവേഷകയ്ക്ക് പുരസ്കാരം
1538023
Sunday, March 30, 2025 7:06 AM IST
കോട്ടയം: ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് എക്സ്ട്രാ സെല്ലുലാര്‍ വെസിക്കിള്‍സ് പ്രാരംഭ സമ്മേളനത്തില്‍ (ഇന്സെവ് ഇവോള്‍വ് 2025) മികച്ച പോസ്റ്റര്‍ അവതരണത്തിനുള്ള മൂന്നാംസ്ഥാനം എംജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിക്ക്.
തലപ്പാടിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസേര്‍ച്ചിലെ പി. നീതുവാണ് ഡോ. ബ്ലെസി എം. മാണിയുമായി ചേര്‍ന്നു തയാറാക്കിയ അവതരണത്തിന് പുരസ്കാരം നേടിയത്. ഐയുസിബിആറില് ഡോ. ഉഷ രാജമ്മയുടെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തിവരികയാണ് നീതു.