കുറിച്ചി കരിക്കണ്ടം പാടശേഖരം മെച്ചപ്പെടുത്താന്‍ 32.50 ലക്ഷത്തിന്റെ ഭരണാനുമതി
1538027
Sunday, March 30, 2025 7:06 AM IST
ചങ്ങനാശേരി: കുറിച്ചി പഞ്ചായത്തിലെ കരിക്കണ്ടം പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 32.50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയും അതിലൂടെ കൃഷി മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതിനാണ് പ്രഥമ പരിഗണന.
ഇങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നത് കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്നും കൃഷി ഉത്പാദനം കൂട്ടാൻ സഹായകമാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.