ഫൊറോന കൗണ്‍സില്‍ നേതൃസമ്മേളനം
1538025
Sunday, March 30, 2025 7:06 AM IST
ചങ്ങനാശേരി: കേരളത്തില്‍ വ്യാപകമാകുന്ന ലഹരിവിപത്തിനെതിരേ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്. ചങ്ങനാശേരി ഫൊറോന കൗണ്‍സിലിന്റെ ജൂബിലിവര്‍ഷ നേതൃസമ്മേളനം കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൊറോന കൗണ്‍സില്‍ പ്രസിഡന്റും കത്തീഡ്രല്‍ വികാരിയുമായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തി, സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, അതിരൂപതദിനാചരണ കോഓര്‍ഡിനേറ്റര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍,
സിഎംസി പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ സോഫി റോസ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, സൈബി അക്കര, ഷിജോ കളപ്പുരയ്ക്കല്‍, റോഷന് ചെന്നിക്കര, ഡോ. ജിന്‍സി മണക്കുന്നേല്‍, സിസ്റ്റര്‍ മേഴ്സി മരിയ എഎസ്എംഐ എന്നിവര്‍ പ്രസംഗിച്ചു.