കുറവിലങ്ങാട് പള്ളി തറവാട് പള്ളി: മാർ റാഫേൽ തട്ടിൽ
1538009
Sunday, March 30, 2025 7:01 AM IST
കുറവിലങ്ങാട്: കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ പള്ളി തറവാട് പള്ളിയാണെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടനകേന്ദ്രം ആർച്ച്പ്രീസ്റ്റായി ചുമതലയേറ്റ റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ച ഇടവക പ്രതിനിധിസംഘത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയോടും സഭാകേന്ദ്രത്തോടും പൈതൃകമായ അടുപ്പമാണ് കുറവിലങ്ങാട് സൂക്ഷിക്കുന്നതെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോമലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരെയും പ്രതിനിധിസംഘം സന്ദർശിച്ചു.