കാര്‍ഷികോത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കാൻ കഴിയണം: മന്ത്രി പി. പ്രസാദ്
1538095
Sunday, March 30, 2025 10:43 PM IST
നീലൂര്‍: കര്‍ഷകര്‍ കൃഷി ചെയ്തുണ്ടാക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ കര്‍ഷകരുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു പരിധിവരെ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നീലൂര്‍ സഹകരണ ബാങ്കിന്റെ കീഴില്‍ നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ ഫ്രീസര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് നീലൂര്‍ ബാങ്ക് തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ പ്രകാശനം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു കുറുപ്പ് പദ്ധതി വിശദീകരണം നടത്തി. ബാങ്ക് പ്രസിഡന്റും പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാനുമായ മാത്തച്ചന് ഉറുമ്പുകാട്ട്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ഫാ. മാത്യു പറത്തൊട്ടിയില്, കൃഷി മാര്‍ക്കറ്റിംഗ് ഓഫീസര്‍ യമുന ജോസ്, കുര്യക്കോസ് ജോസഫ്, പി.കെ. ഷാജകുമാര്‍, ബേബി ഉറുമ്പുകാട്ട്, ആര്. സജീവ്, ഡാന്റീസ് കൂനാനിക്കല്‍, ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.