വാഴപ്പള്ളി പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ മുക്തം
1538026
Sunday, March 30, 2025 7:06 AM IST
ചങ്ങനാശേരി: മാലിന്യമുക്ത സമൂഹത്തിനായി ജനങ്ങള്‍ പോരാട്ടം നടത്തണമെന്ന് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.ജെ. ലാലി. സമ്പൂര്‍ണ മാലിന്യ മുക്ത പഞ്ചായത്തായി വാഴപ്പള്ളിയെ പ്രഖ്യാപിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ലി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ മുഖ്യ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് സഷിന്‍ തലക്കുളം മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലാലിമ്മ ടോമി, അനിത സാബു, പി.എസ് ഷാജഹാന്, ജസ്റ്റിന് പാലത്തിങ്കൽ, നിജോ ഐസക്, സോഫി ലാലിച്ചന്‍, തങ്കമണി ടീച്ചര്‍, പുഷ്പവല്ലി വാസപ്പന്, സെക്രട്ടറി ലിറ്റി തോമസ്, അസി. സെക്രട്ടറി ഷൈജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുമ്പായി കുരിശുമൂട്ടില്നിന്നാരംഭിച്ച വിളംബര ജാഥ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സമാപിച്ചു.